സംസ്ഥാനത്ത് മുങ്ങിമരണം വർധിക്കുന്നു

സംസ്ഥാനത്ത് മുങ്ങിമരണം വർധിക്കുന്നു

  • ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത‌ിരിക്കുന്നത്

കോഴിക്കോട്: സംസ്ഥാനത്തെ ജലാശയങ്ങളിൽ ജീവൻ നഷ്ടമാകുന്നവരുടെ എണ്ണം വർധിക്കുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 821 പേർക്കാണ് കേരളത്തിലെ വിവിധ ജലാശയങ്ങളിൽ ജീവൻ നഷ്ടമായത്. ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത‌ിരിക്കുന്നത്. 157 ആളുകളാണ് എറണാകുളം ജില്ലയിൽ മാത്രം മരിച്ചത്.157 ആളുകളാണ് എറണാകുളം ജില്ലയിൽ മാത്രം മരിച്ചത്.

തിരുവനന്തപുരം ജില്ലയിൽ ഒരു മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത് എന്നത് ആശ്വാസകരമാണ്. അശ്രദ്ധയും സാഹസികതയുമാണ് ഭൂരിഭാഗം അപകടങ്ങൾക്കും പിന്നിൽ. പുഴകളുടെയും തോടുകളുടെയും ആഴമറിയാതെ ഇറങ്ങുന്നതും, സെൽഫി എടുക്കാനുള്ള ശ്രമങ്ങളും വിലപ്പെട്ട ജീവനുകൾ കവരുന്നു. നീന്തൽ അറിയാത്തവർ പോലും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതും, സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിക്കുന്നതും മരണസംഖ്യ ഉയർത്തുന്നുവെന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ദുൽ ഗഫൂർ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )