സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ ചൊല്ലിയുള്ള പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ ചൊല്ലിയുള്ള പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

  • വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു.

ദില്ലി: സിബിഎസ്ഇ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെ ചൊല്ലിയുള്ള പരാതികൾ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.വിദ്യാർഥികൾ ആശങ്കപ്പെടേണ്ടതില്ല എന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. ഒഎസ്എം പരിശോധന സുതാര്യവും കൃത്യവുമാണെന്നും ഇത് ആദ്യമായല്ല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുംബൈ അടക്കമുളള സർവകലാശാലകൾ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മാർക്ക് കൂട്ടുന്നതിലും രേഖപ്പെടുത്തുന്നതിലും അ‌പ്ലോഡ് ചെയ്യുന്നതിലുമുള്ള മാനുഷിക പിഴവുകൾ ഇതോടെ ഇല്ലാതാകുമെന്നും സഞ്ജയ് കുമാർ പറഞ്ഞു. 12 -ാം ക്ലാസ് മാർക്ക് കുറയാൻ കാരണം ഓൺ സ്ക്രീൻ മാർക്കിംഗിലെ സാങ്കേതിക പിഴവുകളാണെന്ന ആരോപണംആരോപണം ഉയർന്നിരുന്നു.ഇതിൽ കുറ്റമറ്റ രീതിയിൽ പുനർമൂല്യനിർണയം പൂർത്തിയാക്കുമെന്ന് സഞ്ജയ് കുമാർ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )