സ്പോർട്സിലെ മികവ് പഠനകാര്യത്തിലും അതേ ആത്മാർത്ഥതയോടെ നിലനിർത്തി ശിവപ്രിയ

സ്പോർട്സിലെ മികവ് പഠനകാര്യത്തിലും അതേ ആത്മാർത്ഥതയോടെ നിലനിർത്തി ശിവപ്രിയ

  • ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1139 മാർക്കും Full A+ ഉം നേടി ശിവപ്രിയ സ്കൂളിനും നാട്ടിനും അഭിമാനമായി മാറിയിരിക്കുന്നു.

കൊയിലാണ്ടി:സ്പോർട്സിലെ മികവ് പഠനകാര്യത്തിലും അതേ ആത്മാർത്ഥതയോടെ നിലനിർത്തി വീണ്ടും അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥിനിയായ ശിവപ്രിയ ബി എസ്.
ഹയർസെക്കൻഡറി പരീക്ഷയിൽ 1200ൽ 1139 മാർക്കും Full A+ ഉം നേടി ശിവപ്രിയ സ്കൂളിനും നാട്ടിനും അഭിമാനമായി മാറിയിരിക്കുന്നു.
വളരെ ചെറുപ്പം മുതൽ തന്നെ സ്കൂൾ സ്പോർട്സിലും വിവിധ കായിക ഇനങ്ങളിലുമായി സജീവ സാന്നിധ്യമായ ശിവപ്രിയ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരങ്ങളിൽ പങ്കെടുത്തു നിരവധി വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കായിക രംഗത്തെ ആത്മവിശ്വാസവും കഠിനാധ്വാനവും പഠന മേഖലയിലും അതേ പോലെ തുടരാൻ കഴിഞ്ഞതിന്റെ മികച്ച ഉദാഹരണമാണ് ഈ വിജയം.


ഇന്ന് സ്കൂളിലെ മറ്റ് കായിക വിദ്യാർത്ഥികൾക്ക് പ്രചോദനവും റോൾ മോഡലുമായി മാറിയ ശിവപ്രിയയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. മണമൽ സ്വദേശിനി ബിന്ദു റാണിയുടെയും ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെയും മകളാണ്
ഇനിയും ഉയരങ്ങൾ കീഴടക്കാൻ എല്ലാ ആശംസകളും നേരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )