ഹാന്റ വൈറസ് ബാധയുമായി കപ്പൽ കാനറി ദ്വീപിലേക്ക്

ഹാന്റ വൈറസ് ബാധയുമായി കപ്പൽ കാനറി ദ്വീപിലേക്ക്

  • ലോകാരോഗ്യ സംഘടനയുമായി ഡച്ച് അധികൃതർ നടത്തിയ ചർച്ചകളിലാണ് കപ്പൽ കാനറി ദ്വീപിൽ അടുപ്പിക്കാൻ തീരുമാനമായത്

പാരീസ്: ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്നു യാത്രക്കാർ മരിച്ച എംവി ഹോൺഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പൽ സ്പെയിനിന് കീഴിലെ കാനറി ദ്വീപിലെത്തും. ലോകാരോഗ്യ സംഘടനയുമായി ഡച്ച് അധികൃതർ നടത്തിയ ചർച്ചകളിലാണ് കപ്പൽ കാനറി ദ്വീപിൽ അടുപ്പിക്കാൻ തീരുമാനമായത്. ഇവിടെ യാത്രികർക്ക് ആവശ്യമായ ക്വാറന്റീൻ സൗകര്യം ഉൾപ്പെടെ ഒരുക്കും. രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് നിലവിൽ കപ്പലിലുള്ളത്. കപ്പലിലെ സഞ്ചാരികളായ 69ഉം 70ഉം വയസുള്ള ഡച്ച് ദമ്പതികൾക്കാണ് ആദ്യമായി രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ഇവർ ഈവർഷമാദ്യം തെക്കേ അമേരിക്കയിൽ വിവിധയിടങ്ങളിൽ സന്ദർശിച്ചിരുന്നു

. ഇവിടെ നടത്തിയ യാത്രകൾക്കിടെയാകാം ചെറുജീവികളിൽ നിന്ന് ഹാന്റ വൈറസ് ബാധിച്ചത് എന്നാണ് നിഗമനം. ഏപ്രിൽ ഒന്നിനാണ് ഇവർ എം.വി ഹോൺഡിയസ് കപ്പലിൽ അർജന്റീനയിൽ നിന്ന് യൂറോപ്പിലേക്ക് തിരിച്ചത്.രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇങ്ങനെ മടങ്ങിയത്. കപ്പലിൽ ഏപ്രിൽ 11നാണ് വൈറസ് ബാധയെത്തുടർന്നുള്ള ആദ്യ മരണമുണ്ടാകുന്നത്.മരണകാരണം എന്താണെന്നത് സംബന്ധിച്ച് അപ്പോൾ വ്യക്തതയുണ്ടായിരുന്നില്ല. ഏപ്രിൽ പകുതിയോടെ കൂടുതൽ യാത്രക്കാർ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )