
കൊയിലാണ്ടികൾച്ചറൽഗിൾഡ് ഇന്റർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ പൈതൃക ദിനാഘോഷം നടത്തി
- പൈതൃക ദിനാഘോഷം കൊയിലാണ്ടി സംസ്കാരിക നിലയത്തിൽ വച്ച് നടത്തി .മുൻസിപ്പൽ ചെയർമാൻ യുകെ ചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവേഹിച്ചു .
കൊയിലാണ്ടി:കൾച്ചറൽഗിൾഡ് ഇന്റർനാഷണൽ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ ലോക പൈതൃക ദിനമായ ഏപ്രിൽ 18ന്
പൈതൃക ദിനാഘോഷം കൊയിലാണ്ടി സംസ്കാരിക നിലയത്തിൽ വച്ച് നടത്തി .മുൻസിപ്പൽ ചെയർമാൻ യുകെ ചന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവേഹിച്ചു .
കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും ,പ്രമുഖ പുരാവസ്തുവിദഗ്ദ്ധനുമായ ശ്രീ ബാബു കൊള പ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

യുദ്ധങ്ങൾ പ്രകൃതിദുരന്തങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ സാംസ്കാരിക സ്മാരകങ്ങളും ജനങ്ങളുടെ ജീവിത പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിൽ സംരക്ഷിക്കുക ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് 2026ലെ പൈതൃക ദിന സന്ദേശം അത് അദ്ദേഹം ഊന്നി പറഞ്ഞു .മധു ബാലൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ. ലാൽ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു
സഫല പുനത്തിൽ ആശംസയും, ബാലകൃഷ്ണൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.
CATEGORIES News
