
കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ
- . കരുണാകരൻ, ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയവരുടെ പഴയ തലമുറ മാറി പുതിയ ആളുകൾ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്ന് മുതിർന്ന നേതാവ് കെ. മുരളീധരൻ അറിയിച്ചു. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരമനുസരിച്ച് 48 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ. കരുണാകരൻ, ഉമ്മൻചാണ്ടി, എ.കെ. ആന്റണി തുടങ്ങിയവരുടെ പഴയ തലമുറ മാറി പുതിയ ആളുകൾ വരുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ പതിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
CATEGORIES News
