
ഗാന്ധി ജയന്തി ദിനത്തിൽ കാലിക്കറ്റ് ഡിഫൻസിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പദയാത്രയും ശുചീകരണ യജ്ഞവും നടത്തി
- പ്രസിഡന്റ് ഗിരീഷ് ബാബു മണിയൂർ സെക്രട്ടറി ശ്രീ. വിനീഷ് നന്മിണ്ട ചടങ്ങിൽ സംസാരിച്ചു.
കൊയിലാണ്ടി: ഗാന്ധി ജയന്തി ദിനത്തിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ, കൊയിലാണ്ടി നഗരസഭ, കൊയിലാണ്ടി പോലീസ് എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പദയാത്രയും ശുചീകരണ പരിപാടിയും വിജയകരമായി നടത്തി.നിരോധിത ലഹരി വസ്തുക്കൾക്കെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പദയാത്രയിൽ സൈനികർ, വിമുക്തഭടന്മാർ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ പ്രതിനിധികൾ, നാട്ടുകാർ എന്നിവർ അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.പദയാത്ര കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിച്ചു.

തുടർന്ന് നടന്ന ചടങ്ങിൽ ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അർപ്പിച്ച് ആദരാഞ്ജലി അർപ്പിച്ചു.പ്രസിഡന്റ് ഗിരീഷ് ബാബു മണിയൂർ
സെക്രട്ടറി ശ്രീ. വിനീഷ് നന്മിണ്ട ചടങ്ങിൽ സംസാരിച്ചു. പരിപാടി കൺവീനർ ശ്രീ. മണികണ്ഠൻ മുത്താമ്പി നന്ദി രേഖപ്പെടുത്തി.തുടർന്ന് ചടങ്ങിന് ശേഷം കൊയിലാണ്ടി സ്റ്റേഡിയയവും പരിസരവും, കൊയിലാണ്ടി ഓവർബ്രിഡ്ജിനടിയിലെ സാമൂഹ്യ വിരുദ്ധ ശല്യമുള്ള സ്ഥലങ്ങളും ശുചീകരിച്ച് മാലിന്യമുക്തമാക്കി.
