സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ സുഗമമാക്കിയതായി ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ സുഗമമാക്കിയതായി ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ

ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ 9 ലഭ്യത ഉറപ്പാക്കുവാനും മന്ത്രി പ്രത്യേക നിർദ്ദേശം നൽകി.

തിരുവനന്തപുരം:സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലി രോഗങ്ങളുടെ മരുന്നുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയ എല്ലാത്തരം മരുന്നുകളുടെയും വിതരണം സുഗമമാക്കിയതായി ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലകളിലെയും ഡി.എം.ഒ. മാരോട് മരുന്ന് ലഭ്യതയെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രി ചോദിച്ചറിഞ്ഞു.കെ.എം.എസ്.സി.എൽ. വഴി വാങ്ങിയ മരുന്നുകൾ പൂർണമായും ജില്ലാ സ്റ്റോറുകളിൽ നിന്നും ആരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കാൻസർ, ഹൃദ്രോഗം, മനോരോഗം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകൾ കൂടി പൂർണതോതിൽ അതുവരെ ലോക്കൽ പർച്ചേസിലൂടെ ഇവ ഉറപ്പാക്കാൻ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ നടപടി സ്വീകരിച്ചതായും യോഗത്തെ അറിയിച്ചു. ഹീമോഫീലിയ രോഗികൾക്കുള്ള ഫാക്ടർ 9 ലഭ്യത ഉറപ്പാക്കുവാനും മന്ത്രി പ്രത്യേക നിർദ്ദേശം നൽകി.

നിലവിൽ ഫാക്ടർ 9 കുറവുള്ള സ്ഥലങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ ആവശ്യാനുസരണം എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ. അധികൃതർ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളിലും മരുന്നുകളുടെ സ്റ്റോക്ക് ക്യത്യമായി നിരീക്ഷിക്കുവാനും ദൗർലഭ്യം ഒഴിവാക്കാൻ മുൻകൂട്ടി നടപടികൾ സ്വീകരിക്കുവാനും ജില്ലാതല മരുന്ന് നിരീക്ഷണ സമിതികൾ ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മറ്റുവകുപ്പുകളുമായും തദ്ദേശ സ്ഥാപങ്ങളുമായും ചേർന്ന് നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )