
പിഷാരികാവിലെ ജീവനക്കാരിയുടെ പുനർനിയമനം ഹൈക്കോടതി വിധിപ്രകാരം
- പിഷാരികാവ് ക്ഷേത്രത്തിലെ ജീവനക്കാരിക്ക് പുനർ നിയമനം ലഭിച്ചതിനെതിരെ സിപിഎമ്മും സിഐടിയുവും നടത്തുന്ന പ്രചാരണം തികച്ചും രാഷ്ട്രീയ വിരോധവും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിപ്രസ്താവിച്ചു.
കൊയിലാണ്ടി:പിഷാരികാവ് ക്ഷേത്രത്തിലെ ജീവനക്കാരിക്ക് പുനർ നിയമനം ലഭിച്ചതിനെതിരെ സിപിഎമ്മും സിഐടിയുവും നടത്തുന്ന പ്രചാരണം തികച്ചും രാഷ്ട്രീയ വിരോധവും വസ്തുതകൾക്ക് വിരുദ്ധവുമാണെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റിപ്രസ്താവിച്ചു.ബഹുമാനപ്പെട്ട കേരള ഹൈക്കോടതി രണ്ട് തവണ രണ്ട് ദേവസ്വം സെക്രട്ടറിമാരെനിയമിച്ച് നടത്തിയ അന്വേഷണത്തിലെ വിധിപ്രകാരം ജീവനക്കാരി കുറ്റക്കാരി അല്ലെന്നും ഒരു നടപടിക്രമങ്ങളും പൂർത്തിയാക്കാതെയാണ് ട്രസ്റ്റി ബോർഡ് ജീവനക്കാരിക്കെതിരെ നടപടി സ്വീകരിച്ചതെന്നും അതുകൊണ്ട് ജീവനക്കാരിയെ എത്രയും പെട്ടെന്ന് സർവീസിൽ തിരിച്ചെടുക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും. കമ്മിഷണർക്ക് നിർദേശം നൽകി. ഇതനുസരിച്ച് കമ്മിഷണർ എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഉത്തരവ് പ്രകാരമാണ് നിയമനം നടത്തിയത്.
എൽഡിഎഫ് ഭരിക്കുന്ന സമയത്താണ് ദേവസ്വം സെക്രട്ടറിയുടെ ആദ്യത്തെ ഉത്തരവ് വന്നത്.അന്ന് സർക്കാരും കമ്മീഷണറും തിരിച്ചെടുക്കാൻ ഉത്തരവിട്ടതാണ്. ഇതിനെതിരെ ട്രസ്റ്റി ബോർഡ് അപ്പീൽ നൽകി.ഈ വാദങ്ങളും തള്ളിക്കൊണ്ടാണ് ദേവസ്വം സെക്രട്ടറിയുടെ വിധി വന്നത്. അതിനെതിരെനൽകിയ റിവിഷൻ പ്രകാരം കഴിഞ്ഞ ദിവസം സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിലാണ് ജീവനക്കാരിയെ തിരിച്ചെടുക്കാൻ വീണ്ടും ഉത്തരവിട്ടത്.മാത്രവുമല്ല ട്രസ്റ്റി ബോർഡിന്റെ പലതീരമാനങ്ങളും ജീവനക്കാരിയെ ബോധപൂർവം പ്രതിയാക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും ഇതിന് രാഷ്ട്രീയമുണ്ടെന്ന് കോടതിപരാമർശിക്കുകയും ചെയ്തു.ഇങ്ങനെ ഒരു ആരോപണം വന്നപ്പോൾതന്നെ ഒര് നടപടി ക്രമങ്ങളും പാലിക്കാതെയാണ് ഇവരെ സസ്പെൻഡ് ചെയ്തത്. എക്സിക്യൂട്ടീവ് ഓഫീസറും, ട്രസ്റ്റിമാരും, ജീവനക്കാരുമൊക്കെയുള്ള ഹാളിൽ വെച്ചാണ് ഭാണ്ഡാരം തുറന്നെണ്ണിയത്. ഇവരൊന്നും കാണാത്ത ഒര് കാര്യമാണ് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ എണ്ണാൻ പുറത്ത് നിന്ന് വന്ന ചിലർ കണ്ടതായി പരാതിപെട്ടത്. ഇവരിൽ നിന്ന് പരാതി എഴുതി വാങ്ങി
ച്ചാണ് നടപടി എടുത്തത്.ഇതിന്റെ നിജസ്ഥിതി അറിഞ്ഞ് തുടർ നടപടിയെടുക്കാൻ കൊയിലാണ്ടിയിലെ ഒര് സീനിയർ അഭിഭാഷകനെ ഡൊമസ്റ്റിക് എൻക്വയറി നടത്താൻ ചുമതലപെടുത്തി. അദ്ദേഹത്തിന്റെ എൻക്വയറി റിപ്പോർട്ടിൽ ജീവനക്കാരി കുറ്റക്കാരി യെന്നു പറയാൻ ഒര് തെളിവുമില്ലെന്ന് വ്യക്തമാക്കി. പിന്നീട് വീണ്ടും ഇവരെ കുറ്റക്കാരിയാക്കി ഒരു റിപ്പോർട്ട് തയ്യാറാക്കാൻ വീണ്ടും ഡൊമസ്റ്റിക് എൻക്വയറി സംഘടിപ്പിച്ചു. അത് പ്രകാരം ഇവരെ ഡിസ്മിസ്സ് ചെയ്തു. ഇതിനെതിരെ ഇവർ കോടതിയെ സമീപിച്ചു. കോടതി കമ്മിഷണർക്ക് അന്വേഷിച്ചു നടപടിയെടുക്കാൻ നിർദേശം നൽകി. അത് പ്രകാരം ഡിസ്മിസ്സ് റദ്ദാക്കാൻ കമ്മിഷണർ നിർദേശം നൽകി. ഇതിനെതിരെ ട്രസ്റ്റി ബോർഡ് വീണ്ടും റിവിഷൻ നൽകി. അങ്ങിനെ വീണ്ടും കോടതി ദേവസ്വം സെക്രട്ടറിഅന്വേഷിക്കാൻ ഉത്തരവിട്ടത്.

അന്ന് സെക്രട്ടറി നടത്തിയ ഹിയറിങ് പ്രകാരം ജീവനക്കാരി കുറ്റക്കാരിയല്ലെന്നും അവരെ ഇത്രയും പെട്ടന്ന് സർവീസിൽ തിരിച്ചെടുക്കണമെന്നും കമ്മിഷണർക്ക് നിർദേശം നൽകി. ഇതിനെതിരെ വീണ്ടും ട്രസ്റ്റി ബോർഡ് റിവിഷൻ നൽകി. ഇപ്പോൾ ട്രസ്റ്റി ബോർഡിന്റെ എല്ലാ വാദങ്ങളും പൊളിച്ചു കൊണ്ട്, ജീവനക്കാരിയെ എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് പ്രകാരം ഇവരെപെട്ടെന്ന് തിരിച്ചെടുക്കാൻ കമ്മിഷണർ എക്സിക്യൂട്ടീവ് ഓഫീസർക്ക് ഉത്തരവും നൽകി. അതനുസരിച്ചണ് ജീവനക്കാരിയെ കഴിഞ്ഞ ദിവസം തിരിച്ചെടുത്തത്. ഹിയറിങ് നടത്താൻ കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വക്കേറ്റ് ചന്ദ്രശേഖരനെ ട്രസ്റ്റിബോർഡ് ചുമലപ്പെടുത്തി ആദ്യത്തെ എൻക്വയറി റിപ്പോർട്ട് തന്നെ കുറ്റക്കാരിയാണെന്ന് പറയാൻ അവിടെ റിപ്പോർട്ട് പിന്നീടാണ് വീണ്ടും ഒരു ഡൊമസ്റ്റിക് നടത്താനുള്ള തീരുമാനമെടുത്തത് കുറ്റക്കാരിയാണെന്ന് വരുത്തുതീർക്കാൻ റിപ്പോർട്ട് ഉണ്ടാക്കിയത് വിരുദ്ധമായ നടപടികൾ ആണെന്നും ചില താൽപര്യങ്ങൾ ഈ നടപടികളുടെ പുറകിൽ ഉണ്ടെന്നും രണ്ടുതവണയും കോടതി കണ്ടെത്തി ഇതാണ് വസ്തുത. കോടതി വിധി പ്രകാരം തിരിച്ചെടുത്ത നടപടി എതിർക്കുന്നത് സിപിഎമ്മിന്റെ ജേർണിച്ച രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണ്.പിഷാരികാവ് ക്ഷേത്രത്തിലെ ജീവനക്കാരിക്ക് പുനർ നിയമനം നൽകിയത് സംബന്ധിച്ച് സിപിഎം നടത്തുന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (INTUC ) കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. ക്ഷേത്രത്തിലെഭ ണ്ഠാരം എണ്ണുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആക്ഷേപത്തെ തുടർന്നാണ് ദേവസ്വത്തിലെ hജീവനക്കാരിയെ നേരത്തെ സസ്പെൻഡ് ചെയ്തത്. ആരോപണത്തിൽ കഴമ്പില്ലെന്നും കുറ്റം ചെയ്തതായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നുമുള്ള ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധിയെ തുടർന്ന് ജീവനക്കാരിയെ എത്രയും പെട്ടെന്ന് ജോലിയിലേക്ക് തിരിച്ചെടുക്കാൻ കോടതി ദേവസ്വം കമ്മിഷണർക്കു നിർദേശം നൽകിയത്. കോടതിയുടെയും കമ്മിഷണറുടെയും രേഖാമൂലമുള്ള നിർദ്ദേശപ്രകാരമാണ് ജീവനക്കാരിയെ എക്സിക്യൂട്ടീവ് ഓഫീസർ തിരിച്ചെടുത്തത്.കഴിഞ്ഞ 4വർഷമായി ജീവനക്കാരിക്കെതിരെ ദേവസ്വത്തിന്റെ പണം ഉപയോഗിച്ച് നടത്തിയ രാഷ്ട്രീയ വേട്ടയുടെയും, നിയമ പോരാട്ടത്തിന്റെയും ഒടുവിലാണ്ഇവർക്ക് നീതി ലഭിച്ചത്.ജീവനക്കാരിയെ തിരിച്ചെടുത്ത നടപടിയെ സി. ഐ. ടി. യു വും സി. പി. എമ്മും എതിർക്കുന്നത് അവരുടെ ജീർണ്ണിച്ച രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണെന്ന് സ്റ്റാഫ് യൂണിയൻ ജില്ലാ പ്രസിഡണ്ട് വി. പി. ഭാസ്കരൻ പറഞ്ഞു.
