
യാത്രയയപ്പ് നൽകി
- ചുമട് തൊഴിലാളി യൂണിയൻ ജില്ലാ ബോർഡ് മെംബർ കെ പി സക്കീർ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കയറ്റിറക്ക് തൊഴിലാളി യൂണിയൻ സിവിൽ സപ്ലൈസ് ഐ എൻ ടി യു സി യൂടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന തൊഴിലാളി കെ കെ ഭാസ്‌കരന് യാത്രയയപ്പ് നൽകി. ചുമട് തൊഴിലാളി യൂണിയൻ ജില്ലാ ബോർഡ് മെംബർ കെ പി സക്കീർ ഉദ്ഘാടനം ചെയ്തു.

ഉപഹാര സമർപ്പണവും ഹാരാർപ്പണവും നടത്തി. റീജിയണൽ പ്രസിഡണ്ട് ടി കെ നാരായണൻ, റഷീദ് പുളിയഞ്ചേരി , ബാബു പൂക്കാട്, ടി കെ സജീവൻ, മനോജ് കെ ,അനൂപ് പി പി, സിനു പി, ജിതേഷ് പി കെ, മുരളി ടി. കെ എന്നിവർ സംസാരിച്ചു. കെ കെ ഭാസ്‌കരൻ മറുപടി പ്രസംഗം നടത്തി.
CATEGORIES News
TAGS KOYILANDY
