
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ നീക്കം
- ഇന്ധന ഇറക്കുമതിയിലുണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്
ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ പാചകവാതക വില വർധിപ്പിച്ചതിന് പിന്നാലെ പെട്രോൾ, ഡീസൽ വിലയും ഉയർത്താനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ തലത്തിൽ സജീവമാകുന്നു. ഇന്ധനവില വർധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുമേഖലാ എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ശക്തമാക്കിയിരിക്കുകയാണ്.

നിലവിലെ വില നിലവാരത്തിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നും എണ്ണക്കമ്പനികൾ സർക്കാരിനെ അറിയിച്ചു കഴിഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്ധന ഇറക്കുമതിയിലുണ്ടായ ഇടിവാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
CATEGORIES News
