വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (WOK)കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

  • യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കോറോത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: വുഡ് ക്രാഫ്റ്റ് ഓണേസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള, കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു.കൊല്ലം ചിറയ്ക്ക് സമീപമുള്ള ലേയ്ക്ക് വ്യൂ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് കോറോത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് യൂസഫ് പുതുപ്പാടി മുഖ്യപ്രഭാഷണം നടത്തി, ജില്ലാ ട്രഷറർ ഷാജി ക്ലാസിക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി വിനയൻ കീഴരിയൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജില്ലാ നേതാക്കളായ മുരളീധരൻ പന്നൂർ, ശശാങ്കൻ വേങ്ങേരി , ദിനേശൻ ആചാര്യ ,ഗിരീഷ് കുമാർ ബേപ്പൂർ .വിശ്വനാഥൻ പോർങ്ങോട്ടൂർ ,രാജേഷ് കക്കഞ്ചേരി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായിപ്രിയേഷ് കെ പ്രസിഡന്റ്, ഷാജി തിക്കോടി സെക്രട്ടറി, ദിനേശൻ പറേച്ചാൽ ട്രഷറർ , ബാബു തിക്കോടി വൈ: പ്രസിഡന്റ്, സുരേന്ദ്രൻ തിക്കോടി ജോ: സെക്രട്ടറി , ഷാജി യം,ടി മീഡിയ കോഡിനേറ്റർ എന്നിവരെ തിരെഞ്ഞെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )