
സാംക്രമികരോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിൽ ഇൻഫക്ഷൻ ഡിസീസ് വിഭാഗത്തിൽ ഡോക്ടർമാരില്ല
- നാല് വർഷമായി ഒരു ഡോക്ടറെ പോലും നിയമിച്ചിട്ടില്ല .
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഇൻഫക്ഷൻ ഡിസീസ് വിഭാഗത്തിൽ ഡോക്ടർമാരില്ല. നാല് വർഷമായി ഒരു ഡോക്ടറെ പോലും നിയമിച്ചിട്ടില്ല . നിരവധി സാംക്രമികരോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴാണ് സാംക്രമിക രോഗവിഭാഗത്തിൽ ഡോക്ടർമാരെ നിയമിക്കാത്തത്.ഗുരുതരമായ അണുബാധയേറ്റവർ, എച്ചഐവി ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് അണുബാധയേൽക്കുന്നവർ തുടങ്ങി ഗുരുതര സ്വഭാവത്തിൽ അസുഖം ബാധിച്ചവർക്ക് പ്രത്യേക ചികിത്സ നൽകനാണ് ഇൻഫക്ഷൻ ഡിസീസസ് വകുപ്പ് പ്രവർത്തിക്കുന്നത് . സാക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുമ്പോൾ പ്രതിരോധ സംവിധാനവും രോഗികൾക്ക് പ്രത്യേക പരിചരണവും നൽകേണ്ടത് സാംക്രമിക രോഗ വിഭാഗമാണ് . കോഴിക്കോട് നിപയടക്കം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മഷ്തിഷ്ക ജ്വരം, ഡിഫ്ത്തീരിയ പോലെ ഉഉഉ മറ്റ് രോഗങ്ങളും നിരവധി പേർക്ക് ബാധിച്ചിട്ടുണ്ട് . രണ്ട് ഡോക്ടർമാരുടെ പോസ്റ്റ് ഒഴിവുണ്ടായിരുന്നു . ഒരു പോസ്റ്റ് പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റി. നിലവിലുള്ള ഒരു പോസ്റ്റിൽ പോലും ഡോക്ടറെ നിയമിക്കുന്നില്ല. പിഎസ്‌സിയുടെ സങ്കേതികത്വമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഡോക്ടർമാർ പറയുന്നു ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരാണ് നിലവിൽ എല്ലാവിധ സാംക്രമിക രോഗങ്ങൾക്കും ചികിത്സ നൽകുന്നത് . മറ്റ് സാംക്രമിക രോഗങ്ങൾക്കൊപ്പം എച്ചഐവി ബാധിതരെ കൂടി ചികിത്സിക്കേണ്ടി വരുന്നത് ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ ജോലിഭാരം വർധിപ്പിക്കുന്നു .
