
സീനിയർ നാഷണൽ ആർബിറ്റർ പരീക്ഷയിൽ കൊയിലാണ്ടിക്കാരന് ഉജ്ജ്വല വിജയം
- കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഖിൽ അബ്ദുള്ളയാണ് എ ഗ്രേഡോടെ ഉജ്ജ്വല വിജയം നേടിയത്
കൊയിലാണ്ടി: ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ സംഘടിപ്പിച്ച സീനിയർ നാഷണൽ ആർബിറ്റർ പരീക്ഷയിൽ കൊയിലാണ്ടിക്കാരൻ ഉജ്ജ്വല വിജയം നേടി. കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഖിൽ അബ്ദുള്ളയാണ് എ ഗ്രേഡോടെ ഉജ്ജ്വല വിജയം നേടിയത്.ആഖിൽ തിരുവനന്തപുരം പ്രെമീയർ ചെസ് അക്കാദമിയിലെ കോച്ചാണ് .

സീനിയർ നാഷണൽ ആർബിറ്റർ എന്നത് ഇന്ത്യയിൽ ദേശീയ തലത്തിലെ ചെസ് ടൂർണമെന്റുകൾ നിയന്ത്രിക്കുന്നതിനുള്ള അധികാരം ലഭിച്ച, പരിചയസമ്പന്നരായ അർബിറ്റർമാർക്ക് നൽകുന്ന ഒരു പ്രധാന പദവിയാണ്. ഈ പദവി ആഖിലിലൂടെ ലഭിച്ചതിൽ കൊയിലാണ്ടിയും ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ ഈ ദേശീയ തല പരീക്ഷയിൽ പങ്കെടുത്തു.
CATEGORIES News
