സിപിഐഎം കൊല്ലം ലോക്കൽ സമ്മേളനത്തിന് തുടക്കം

സിപിഐഎം കൊല്ലം ലോക്കൽ സമ്മേളനത്തിന് തുടക്കം

  • സിപിഐഎം ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ്. കെ.സജീഷ് ഉദ്ഘാടനം ചെയ്തു

കൊല്ലം: സിപിഐഎം 24ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള കൊല്ലം ലോക്കൽ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എസ്. കെ.സജീഷ് ഉദ്ഘാടനം ചെയ്തു. മണപ്പാട്ടിൽ കുഞ്ഞിരാമൻ നഗറിൽ വച്ചുനടന്ന സമ്മേളനത്തിൽ പി. പി.രാജീവൻ അധ്യക്ഷത വഹിച്ചു.ലോക്കൽ കമ്മിറ്റി അംഗം പി. കെ. ഷൈജു സ്വാഗതം പറഞ്ഞു.
മുതിർന്ന ലോക്കൽ കമ്മിറ്റി അംഗം എം. പത്മനാഭൻ പതാക ഉയർത്തി. 80 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

പി. കെ. ഷൈജ്യ രക്തസാക്ഷി പ്രമേയവും സി. കെ.ഹമീദ് അന്യ ശോചന പ്രമേയവും അവതരിപിച്ചു. ഏരിയ സെക്രട്ടറി ടി. കെ.ചന്ദ്രൻ , ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.സത്യൻ, എൻ. കെ. ഭാസ്കരൻ, എൽ. ജി ലിജീഷ്, പി.ബാബുരാജ്, കെ. ടി സിജീഷ് എന്നിവർ പങ്കെടുക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )