
കായലും കാടും തൊട്ടറിഞ്ഞ് ബോധി ബാലവേദി കൂട്ടുകാർ. വായനക്കളരിക്ക് സമാപനമായി
- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെവിപിൻദാസ് സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയ
ത്തിൽ ഒരാഴ്ചയായി നടന്നു വരുന്ന വർണ്ണക്കൂടാരം – വായനക്ക
ളരിക്ക്സമാപനമായി.പ്രകൃതിയെ തൊട്ടറിയുക എന്ന ആഹ്വാന
ത്തോടെ അകലാപ്പുഴയുടെ തീരത്താണ്
സമാപന സമ്മേളനം അരങ്ങേറിയത്. അകലാപ്പുഴയിലൂടെ ഉല്ലാസ ബോട്ടു യാത്ര, മുചുകുന്ന് കോട്ട ക്ഷേത്രത്തിന് സമീപത്തെ കാടിനെ അടുത്തറിയൽ, ക്ഷേത്രക്കുളത്തിലെ കൽപ്പടവുകളിൽ ഒരു പ്രകൃതി സഹവാസം എന്നിവ സമാപന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്ക
പ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ
വിപിൻദാസ് സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ
പ്രസിഡണ്ട് ആലി മാസ്റ്റർ കൈയെഴുത്ത് മാസിക – മാമ്പഴ
ക്കാലം – പ്രകാശനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് Dr.എൻ.വി.
സദാനന്ദൻ, സെക്രട്ടറി യൂസഫ് എം.കെ, സ്വാഗത സംഘം ഭാരവാഹികളായ കുഞ്ഞായൻകുട്ടി,
കന്മന ബാലൻ, വി.എം.ലീല എന്നിവർ സംബന്ധിച്ചു. ഫോക് ലോർ അവാർഡ് ജേതാവ് അജീഷ് മുചുകുന്ന് ഓളപ്പ
രപ്പിലെ നാടൻ പാട്ടു തരംഗത്തിന് നേതൃത്വം നൽകി. വിവിധ ദിവസങ്ങളിലായി നാടകക്കളരി, അമ്മ മലയാളം നന്മ മലയാളം – ഭാഷാ കേളി, പാട്ടുപന്തൽ, അഭിമുഖം, പുസ്തകാ
സ്വാദനക്കളരി, കൈയെഴുത്ത് മാസികാ നിർമ്മാണം, ഓളപ്പരപ്പിൽ ഒരു നാടൻ പാട്ടു തരംഗം എന്നീ പരിപാടികൾ അരങ്ങേറി.

