കേന്ദ്ര സർക്കാരിന്റെ എഫ് സി ആർ എ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി

കേന്ദ്ര സർക്കാരിന്റെ എഫ് സി ആർ എ നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി

  • വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേരാണ് എതിർത്തത്.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ ) നിയമഭേദഗതിക്കെതിരെ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രത്യേക പ്രമേയം നിയമസഭ പാസ്സാക്കി.പ്രമേയത്തെ എൽ ഡി എഫ് പൂർണ്ണമായി പിന്തുണച്ചപ്പോൾ സഭയിലുണ്ടായിരുന്ന രണ്ട് ബി ജെ പി അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തു. വോട്ടെടുപ്പിൽ 111 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് പേരാണ് എതിർത്തത്. സന്നദ്ധ സംഘടനകളെയും എൻ ജി ഒകളെയും പൂർണ്ണമായി നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കമാണ് ഈ നിയമഭേദഗതിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഇത് രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളെ ഇല്ലാതാക്കാനും ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറാനുമുള്ള ശ്രമമാണെന്നും ഭേദഗതി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )