
കൊയിലാണ്ടിയിൽ വ്യാപാരദിനാഘോഷം സംഘടിപ്പിച്ചു
- മണിയോത്ത് മൂസയെയും മിക്സ് ബോക്സിങ് വിജയികളെയും ആദരിച്ചു
കൊയിലാണ്ടി :വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരദിനാഘോഷം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി മധുരം വിതരണം ചെയ്തു.യൂണിറ്റ് ജനറൽ സെക്രട്ടറി മനീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സംസ്ഥാന കമ്മറ്റി അംഗം നിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മണിയോത്ത് മൂസ പതാക ഉയർത്തി ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് സംസ്ഥാന പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണിയോത്ത് മൂസയെ പൊന്നാട അണിയിച്ച് ആദരിച്ചു.

നേപ്പാളിൽ നടന്ന മിക്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി നാടിന്റെ അഭിമാനമായ ആഗ്ന, അശ്വന്ത് എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ ഗോപാലകൃഷ്ണൻ ആശംസകൾ നേർന്ന് സംസാരിച്ചു. വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിങ്, യൂത്ത് വിങ് പ്രതിനിധികൾ എന്നിവരും പ്രമുഖ വ്യാപാരികളും പങ്കെടുത്ത ചടങ്ങിന് പി ചന്ദ്രൻ നന്ദി രേഖപ്പെടുത്തി
