
‘ബേയ്ക്ക്’ കൊയിലാണ്ടി മണ്ഡലം ഓണാഘോഷം വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു
- ബേക്കർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:’ബേയ്ക്ക്’ കൊയിലാണ്ടി മണ്ഡലം ഓണാഘോഷം വളരെ വിപുലമായ മായ രീതിയിൽ കൊയിലാണ്ടി ശ്രീ ദുർഗ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ബേക്കർസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ദേവദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മനീഷ് അധ്യക്ഷം വഹിച്ചു. B ബേയ്ക്ക് കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി സിജിത്ത് തീരം സ്വാഗതം ചെയ്തു സംസാരിച്ചു. ബേക്കറി അസോസിയേഷൻ കുടുംബങ്ങളുടെ ഓണപ്പാട്ടും, ഓണക്കളികളും സംഘടിപ്പിച്ചു.

വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. കൊയിലാണ്ടി ഹെൽത്ത് ഇൻസ്പെക്ടർ ജാമിഷ്, ഫുഡ് സേഫ്റ്റി ഓഫീസർ ശ്വേത വേലായുധൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് സൗമിനി മോഹൻദാസ്, വനിതാ വിംഗ് മണ്ഡലം ജനറൽ സെക്രട്ടറി ജസ്ന, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷീബ ശിവനന്തൻ എന്നിവർ ഓണാശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ സെക്രട്ടറി നാഫി, റഷീദ്, ഷെമീം ഷൈജു ജനത പയ്യോളി, ഷാജിദ് , ബേയ്ക്ക് ഓഫ് ബേയ്ക്ക് , സ്വപ്ന പയ്യോളി, അജിത് കണ്ണൻ എന്നിവർ നേതൃത്വം നൽകി.
