
ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ
- ഓണത്തിന് ബോണസെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് സമരം
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടർന്നാണ് സമരം. ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്. ലേബർ കമ്മീഷണറുമായി അടക്കം ചർച്ച നടത്തിയിട്ടും കമ്പനി അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും 108 ആംബുലൻസ് ജീവനക്കാർ അറിയിച്ചു.

ജീവനക്കാർ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. കമ്പനി ബോണസ് നൽകുന്നില്ലെങ്കിൽ 108 ന്റെ ചുമതലയുള്ള KMSCL ബോണസ് നൽകണമെന്ന് 108 ആംബുലൻസ് ജീവനക്കാർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
CATEGORIES News
