
‘ഹോം ഓഫ് ഹോപ്പ് ‘ പദ്ധതിയുടെ നിർമാണം പൂർത്തിയായി
- കൊയിലാണ്ടിയിലെ സിറാജുദ്ദീൻ ബഡുവൻ്റകത്ത് എന്ന പ്രവാസിയാണ് വിടുകൾ നിർമിച്ചു നൽകുന്നത്.
കൊയിലാണ്ടി:സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത രണ്ട് നിർധന കുടുംബങ്ങൾക്ക് പാർപ്പിടം നിർമിച്ചു നൽകുന്ന ‘ഹോം ഓഫ് ഹോപ്പ് ‘ പദ്ധതിയുടെ നിർമാണം പൂർത്തിയായി. കൊയിലാണ്ടിയിലെ സിറാജുദ്ദീൻ ബഡുവൻ്റകത്ത് എന്ന പ്രവാസിയാണ് വിടുകൾ നിർമിച്ചു നൽകുന്നത്. രണ്ടു BHK ഫ്ലാറ്റുകളാണ് രണ്ടു കുടുംബങ്ങൾക്ക് നൽകുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ആന്തട്ട ഗവ. യു.പി.സ്കൂൾ ,ചെങ്ങോട്ടുകാവ് ഈസ്റ്റ് യു .പി സ്കൂൾ എന്നീ സ്കൂളുകളിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കാണ് ഫ്ലാറ്റുകൾ സമ്മാനിക്കുന്നത്.

ചേലിയ കഥകളി വിദ്യാലയത്തിനടുത്ത് റോഡ് സൗകര്യമുള്ള സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമിച്ചിട്ടുള്ളത്. സെപ്തംബർ 8 ന് കാലത്ത് 10 മണിക്ക് അഡ്വ. കെ. പ്രവീൺകുമാർ എം .എൽ .എ മുഖ്യാതിഥി ആയി പങ്കെടുക്കും. ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും.
നിർമാണ കമ്മറ്റി ഭാരവാഹികളായ എം.ജി. ബൽരാജ് , എ . ഹരിദാസ് , പി.വി. രാജു, രാമകൃഷ്ണൻ ചെങ്ങോട്ടുകാവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
