
‘യുവാക്കളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ’ എന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു
- ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ നടപടിയെ വിമർശിച്ചുകൊണ്ടാണ് ദീപ്കെയുടെ പരാമർശം
ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്തറിൽ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് അഭിജിത് ദീപ്കെ. ‘യുവാക്കളെ ഭയമാണെങ്കിൽ രാജ്യം മുഴുവൻ അടച്ചിടൂ’ എന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയ നടപടിയെ വിമർശിച്ചുകൊണ്ടാണ് ദീപ്കെയുടെ പരാമർശം. ‘ഡൽഹി നരേന്ദ്ര മോദിയുടെയോ അമിത് ഷായുടെയോ തറവാട് സ്വത്തോ പിതൃസ്വത്തോ ആണോ? ഒരുവശത്ത് പ്രതിഷേധം കാരണം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് പറയുന്നു.

മറുവശത്ത് മെട്രോയും റെയിൽവേയും റോഡുകളുമെല്ലാം സർക്കാർ അടച്ചിടുകയും തടയുകയും ചെയ്യുന്നു. അപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ലേ?’ ദീപ്കെ ചോദിച്ചു.ഒക്ടോബർ 10-ന് പുലർച്ചെ 4 മുതൽ ഉച്ചയ്ക്ക് 2 വരെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തേണ്ടിയിരുന്ന മെയിൽ, എക്സസ്പ്രസ് ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷനുകൾക്ക് ചുറ്റുമുണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്കാണ് ട്രെയിനുകൾ റദ്ദാക്കാൻ കാരണമായി റെയിൽവേ പറയുന്നത്.
