കോഴിക്കോട് സഹപ്രവർത്തകയുടെ ഫോട്ടോ മോർഫ് ചെയത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

കോഴിക്കോട് സഹപ്രവർത്തകയുടെ ഫോട്ടോ മോർഫ് ചെയത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

വെള്ളിപ്പറമ്പ് സ്വദേശി അശ്വിൻ ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്.

കോഴിക്കോട് സഹപ്രവർത്തകയുടെ ഫോട്ടോ മോർഫ് ചെയത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. വെള്ളിപ്പറമ്പ് സ്വദേശി അശ്വിൻ ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. തൊണ്ടയാടുള്ള സ്വകാര്യസ്ഥാപനത്തിലാണ് പരാതികാരിയും അശ്വിനും കഴിഞ്ഞ കുറച്ചുകാലമായി ജോലി ചെയ്യുന്നത്. യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് മോർഫ് ചെയ്തത്.മോർഫ് ചെയ്തത ചിത്രം യുവതിയുടെ ഭർത്താവിന്റെ സഹോദരന് അയച്ചുകൊടുക്കുകയായിരുന്നു. ഭർത്യസഹോദരൻ ഇത് ചോദ്യം ചെയ്തതോടെ യുവതിയെയും ഭർത്താവിനെയും മക്കളെയും കൊല്ലുമെന്നും അശ്വിൻ ഭീഷണിപ്പെടുത്തി. പരാതി നൽകുമെന്ന് പറഞ്ഞതോടെ മോർഫ് ചെയ്ത‌ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമെന്ന് പറഞ്ഞു. ഇതോടെയാണ് യുവതി പൊലീസിന് പരാതി നൽകിയത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് കേസെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ വെള്ളിപ്പറമ്പിലെ വീട്ടിൽ നിന്ന് അശ്വിനെ പൊലീസ് പിടികൂടി.

മൊബൈൽ ഫോണും പൊലീസ് പിടികൂടി. ഫോണിൽ നിന്ന് നിരവധി യുവതികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ഇതിൽ സഹപ്രവർത്തകരായ മറ്റു യുവതികളുടെ ചിത്രങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരാതികൾ വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോൾ ലീസുകാരെയും അശ്വിൻ ആക്രമിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )