
A+ ശതമാനത്തിൽ സബ് ജില്ലയിൽ ഒന്നാമതായി ജി എച്ച് എസ് എസ് പന്തലായനി
- വിജയിച്ച കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ എച്ച്എം സ്മിത ശ്രീധരൻ കേക്ക് മുറിച്ചും, മധുരം കൈമാറിയും വിജയം ആഘോഷിച്ചു
കൊയിലാണ്ടി:എസ്എസ്എൽസി പരീക്ഷയിൽ A+ ശതമാനത്തിൽ GHSS ജിഎച്ച്എസ്എസ് പന്തലായനി ഒന്നാം സ്ഥാനത്ത്. 48 A+ ഉം, 24 9-A+ ഉം ഉൾപ്പെടെ 99.69 വിജയശതമാനത്തോടെ ജൈത്രയാത്ര തുടരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനതലത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം പകുതിയായി കുറഞ്ഞിരിക്കുമ്പോഴുള്ള ഈ മിന്നും വിജയത്തിന് തിളക്കം ഏറെയാണ്.
വിജയിച്ച കുട്ടികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ എച്ച്എം സ്മിത ശ്രീധരൻ കേക്ക് മുറിച്ചും, മധുരം കൈമാറിയും വിജയം ആഘോഷിച്ചു.പിടിഎ പ്രസിഡൻ്റ് പി എം ബിജു, ഡിഎച്ച്എം രാഗേഷ് കുമാർ, എസ്എസ്എൽസി വിജയോത്സവം കൺവീനർ ഡജിഷ ദേവസി, സ്റ്റാഫ് സെക്രട്ടറി സ്മിത എം കെ, പിടിഎ പ്രസിഡൻ്റ് പ്രജിഷ എന്നിവരും വിജയാഘോഷത്തിൽ പങ്കെടുത്തു.
CATEGORIES News
