ജി.എച്ച്.എസ്.എസ് പന്തലായനി ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തെ വരവേറ്റ് കുട്ടികൾക്കായ് ക്വിക്ക് ട്രിയാൻഡോ – 26 എന്ന പേരിൽ സെവൻസ് ഫുട്ബോൾ മേളയും, ഫാൻസ് ഷോയും നടത്തി

ജി.എച്ച്.എസ്.എസ് പന്തലായനി ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തെ വരവേറ്റ് കുട്ടികൾക്കായ് ക്വിക്ക് ട്രിയാൻഡോ – 26 എന്ന പേരിൽ സെവൻസ് ഫുട്ബോൾ മേളയും, ഫാൻസ് ഷോയും നടത്തി

  • ദേശീയ ഫുട്ബോൾ താരവും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കൃഷ്ണപ്രിയ മത്സരം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി ജി. എച്ച്.എസ്.എസ് പന്തലായനി ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശത്തെ വരവേറ്റ് കുട്ടികൾക്കായ് ക്വിക്ക് ട്രിയാൻഡോ- 26 എന്ന പേരിൽ സെവൻസ് ഫുട്ബോൾ മേളയും, ഫാൻസ് ഷോയും നടത്തി. ലോകകപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പേരിലാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. നൃത്തം ചെയ്തു, ഇഷ്ട ടീമിൻ്റെ ജേഴ്സിയും, മുഖത്ത് ഛായങ്ങളും അലങ്കാരങ്ങളും തീർത്ത് ആവേശത്തോടെ കുട്ടികൾ ലോകകപ്പിനെ എതിരേറ്റു. ദേശീയ ഫുട്ബോൾ താരവും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കൃഷ്ണപ്രിയ മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ബീനപൂവ്വത്തിങ്കൽ സ്വാഗതം പറഞ്ഞു.

പി.ടി.എ പ്രസിഡൻ്റ് പി.എം ബിജു അധ്യക്ഷനായ ചടങ്ങിൽ എച്ച്.എംസ്മിത ശ്രീധരൻ, പി. ടി എ വൈസ് പ്രസിഡൻ്റ് റിയാസ് അബൂബക്കർ, പി.ടി.എ മെമ്പർ വിനോദ്, വാർഡ് കൗൺസിലർ ഷനിത്ത് കൊല്ലം, രമേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി എം.കെ സ്മിത, ഡി.എച്ച്.എം പി.രാഗേഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപിക ലത വി എം നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )