
അപകടഭീഷണി നിലനിൽക്കുന്ന പഴയ കെട്ടിടത്തിൽ മേൽക്കൂര നിർമ്മാണ ശ്രമം നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി
- ചുമരുകളുടെ ബലക്ഷയം പരിഗണിക്കാതെയാണ് മേൽക്കൂര നിർമിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
കൊയിലാണ്ടി:ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പ്രവർത്തനം നടക്കുന്ന കൊയിലാണ്ടി മാരാംമുറ്റം റോഡിലെ അപകടഭീഷണി നിലനിൽക്കുന്ന പഴയ കെട്ടിടത്തിൽ മേൽക്കൂര നിർമാണശ്രമം തർക്കത്തിനിടയാക്കി. ചുമരുകളുടെ ബലക്ഷയം പരിഗണിക്കാതെയാണ് മേൽക്കൂര നിർമിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. ഇതോടെ നാട്ടുകാരും കെട്ടിടത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന റെഡ് ക്രോസ് സംഘടന പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അപകടസാധ്യത കണക്കിലെടുത്ത് തൽക്കാലം കെട്ടിടത്തിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കെട്ടി സംരക്ഷണ നടപടികൾ സ്വീകരിക്കാൻ ധാരണയായി.

കെട്ടിടത്തിന്റെ സുരക്ഷയും തുടർനടപടികളും സംബന്ധിച്ച് നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാനാണ് യോഗത്തിൽ തീരുമാനമായത്. പഴക്കമേറിയ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് പ്രദേശവാസികൾ ശക്തമായ ആശങ്കയാണ് ഉയർത്തുന്നത്
