
കെ. എസ്. എസ്. പി. യു കൊയിലാണ്ടി ബ്ലോക്കിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. പി. സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്കിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ. പി. സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എടത്തിൽ രവി മുഖ്യപ്രഭാഷണം നടത്തി.

വിവിധ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടിയ വയോജനങ്ങളെ ആദരിച്ചു. ജില്ലാ കമ്മിറ്റിയുടെയും ബ്ലോക്ക് കമ്മിറ്റിയുടെയും കൈത്താങ്ങ് വിതരണം നടത്തി. സംസ്ഥാന സെക്രട്ടറി സി. അപ്പുക്കുട്ടി, സംസ്ഥാന കൗൺസിലർ ശ്രീധരൻ അമ്പാടി, ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ, ബ്ലോക്ക് രക്ഷാധികാരി പി. സുധാകരൻ മാസ്റ്റർ, വനിത കൺവീനർ എൻ. കെ. വിജയഭാരതി, എന്നിവർ സംസാരിച്ചു. എം. എം. ചന്ദ്രൻ സ്വാഗതവും കെ. കെ. നാരായണൻ നന്ദിയും രേഖപ്പെടുത്തി.
