
കെപിഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ സർക്കാരിനെ വരവേറ്റ് മധുര വിതരണം നടത്തി
- .പരിപാടിയിൽ കെപിഎസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
കൊയിലാണ്ടി: കെ.പി.എസ്. ടി. എ കൊയിലാണ്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ സർക്കാരിന്റെ അധികാരമേൽപ്പിനെ തുടർന്ന് മധുര വിതരണം നടത്തി. വി.ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ ഭാഗമായി കൊയിലാണ്ടിയിലെ എ.ഇ ഒ, ബി.ആർ സി ഓഫീസുകളിലെ ഓഫീസർമാർക്കും ജീവനക്കാർക്കും മധുരം വിതരണം ചെയ്തു.

പരിപാടിയിൽ കെപിഎസ് ടി എ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബാസിൽ പാലിശ്ശേരി, സിന്ദു. സി ,ജിഷ്ണു എസ് ബാബു, അരുൺ കൃഷ്ണ , റഷീദ് പുളിയഞ്ചേരി എന്നിവർ നേതൃത്വം നൽകി.
CATEGORIES News
