
കേരള ബജററ് വാചക കസർത്ത്; എൻസിപി- എസ്പി
- ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതും പ്രഖ്യാപിച്ച പദ്ധതികൾക്ക് ഫണ്ട് വകയിരുത്താത്തതുമാണെന്ന് എൻസിപി-എസ്പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ പറഞ്ഞു.
കൊയിലാണ്ടി:യുഡിഎഫ് മന്ത്രിസഭയുടെ കന്നി ബഡ്ജറ്റ് ജനങ്ങളെ കബളിപ്പിക്കുന്നതും പ്രഖ്യാപിച്ച പദ്ധതികൾക്ക് ഫണ്ട് വകയിരുത്താത്തതുമാണെന്ന് എൻസിപി-എസ്പി സംസ്ഥാന സെക്രട്ടറി സി സത്യചന്ദ്രൻ പറഞ്ഞു.
വൻ അഴിമതിക്ക് വഴിവെക്കുന്ന പുതിയ മദ്യ നയത്തിൽ നിന്നും പൊതുമേഖല സ്വകാര്യ കുത്തകൾക്ക് തീറ്എഴുതുന്ന സമീപനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

കൊയിലാണ്ടി ബ്ലോക്ക് എൻസിപി -എസ്പി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, എ വി ബാലകൃഷ്ണൻ, ഒ. രാഘവൻ മാസ്റ്റർ, സി ജയരാജ്,പി വി സജിത്ത്,മൂഴിക്കൽ ചന്ദ്രൻ,പി കെ സുമേഷ് എന്നിവർ സംസാരിച്ചു
CATEGORIES News
