കൊയിലാണ്ടിയിൽ ഇന്ത്യൻ വസന്തോത്സവം അരങ്ങേറി

കൊയിലാണ്ടിയിൽ ഇന്ത്യൻ വസന്തോത്സവം അരങ്ങേറി

  • ടൗൺഹാളിൽ നടന്ന പരിപാടി അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന് കൂടുതൽ നിറപ്പകിട്ടേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാരൂപങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്ന ‘ഇന്ത്യൻ വസന്തോത്സവം കൊയിലാണ്ടിയിൽ അരങ്ങേറി. കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺഹാളിൽ നടന്ന പരിപാടി അഡ്വ. കെ പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഭാരത് ഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ വേദിയിലെത്തി.

വിവിധ സംസ്ഥാനങ്ങളിലെ നൃത്ത രൂപങ്ങൾ വേദിയിൽ അരങ്ങേറിയപ്പോൾ കൊയിലാണ്ടിക്ക് ആവേശവും കൗതുകവുമായി. ഹോളി നൃത്തം, ഭാംഗ്ര, ജിന്ദുവ, ചർക്കുള, ചക്രി, പുരുലിയ ഛൗ, കരകാട്ടം, തപ്പാട്ടം തുടങ്ങിയ നൃത്ത രൂപങ്ങൾ കാണികൾക്ക് പുതുമയുള്ളതായിരുന്നു. നാടോടി- പാരമ്പര്യ കലകളും നൃത്താവിഷ്കാരങ്ങളും ഉൾപ്പെടുന്ന പരിപാടി രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ മനോഹരമായ സംഗമമായി മാറി.

നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി ബിന്ദു സ്വാ​ഗതം പറഞ്ഞു. നഗരസഭ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻമാരായ എ സുധാകരൻ, രമ്യ പണ്ടാരക്കണ്ടി, എ.പി സുധീഷ്, എം ദൃശ്യ, എന്നിവരും കൗൺസിലർമാരായ പി.കെ ഷൈജു, രമ്യ മനോജ്, സി.കെ ജയദേവൻ തുടങ്ങിയവരും സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം നജീബ് നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )