ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം; വിദ്യാർത്ഥികൾക്ക് ആവേശപ്പോരാട്ടം

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശം; വിദ്യാർത്ഥികൾക്ക് ആവേശപ്പോരാട്ടം

  • സർവീസസ് ഫുട്ബോൾ താരമായ കണാരൻ നടുക്കണ്ടി കളിക്കാരെ പരിചയപ്പെടുകയും വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന സന്ദേശം നൽകുകയും ചെയ്തു.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വേൾഡ് കപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറിയും വി.എച്ച്.എസ്.ഇ വിഭാഗവും ചേർന്ന് ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. പോർച്ചുഗൽ, അർജന്റീന, ബ്രസീൽ, ജർമ്മനി എന്നീ ലോകപ്രശസ്ത ഫുട്ബോൾ രാജ്യങ്ങളുടെ പേരുകളിലാണ് ടീമുകൾ രൂപീകരിച്ച് മത്സരങ്ങൾ നടത്തിയത്.
വിദ്യാർത്ഥികൾ അതീവ ആവേശത്തോടെയും കായികമികവോടെയും മത്സരങ്ങളിൽ പങ്കെടുത്തു. സർവീസസ് ഫുട്ബോൾ താരമായ കണാരൻ നടുക്കണ്ടി കളിക്കാരെ പരിചയപ്പെടുകയും വിദ്യാർത്ഥികൾക്ക് പ്രചോദനമേകുന്ന സന്ദേശം നൽകുകയും ചെയ്തു.


പരിപാടിയിൽ പ്രിൻസിപ്പൽ ബി ജേഷ്ഉപ്പാലക്കൽ അഷറഫ് എ.കെ. അമ്പിളി എ.കെ. ദിവ്യ ടി.ജി.,സഖീർ കെ.വി.,സുമേഷ് താമടം,മൻസൂർ കെ.,പ്രശാന്ത്എൻ., ഷിജുവി.പി.,സാജിദ് അഹമ്മദ്, പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ, എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ എന്നിവർ നേതൃത്വം നൽകി.അൽത്താഫ് കളി നിയന്ത്രിച്ചു.
ഫുട്ബോളിനോടുള്ള വിദ്യാർത്ഥികളുടെ താൽപര്യവും കായികമനോഭാവവും വളർത്തുന്നതിന് മത്സരം ഏറെ സഹായകമായതായി സംഘാടകർ അഭിപ്രായപ്പെട്ടു. മത്സരങ്ങൾ സ്കൂൾ ക്യാമ്പസിൽ വേൾഡ് കപ്പ് ആവേശം പകർന്നു നൽകുന്നതായി മാറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )