വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യജ്വാലയുടെ സമാപന സമ്മേളനവും അനുമോദന സായാഹ്‌നവും ഉദ്ഘാടനം ചെയ്തു

വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്വാതന്ത്ര്യജ്വാലയുടെ സമാപന സമ്മേളനവും അനുമോദന സായാഹ്‌നവും ഉദ്ഘാടനം ചെയ്തു

  • അനുമോദന സായാഹ്‌നവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു

കീഴരിയൂർ :വള്ളത്തോൾ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്വിറ്റിന്ത്യാദിനം മുതൽ സ്വാതന്ത്ര്യദിനം വരെ നീണ്ട സ്വാതന്ത്ര്യജ്വാലയുടെ സമാപനസമ്മേളനവും അനുമോദന സായാഹ്‌നവും കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് സി. എം വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാ നടനും പ്രശസ്ത നാടൻപാട്ട് കലാകാരനുമായ ചൂട്ട് മോഹനൻ മുഖ്യപ്രഭാഷണവും ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. വേണു വിജയികൾക്ക് ഉപഹാരങ്ങളും നൽകി. യു. പി. സ്‌കൂൾ തലത്തിൽ ഓവറോൾ ചാമ്പ്യന്മാരായ കണ്ണോത്ത് യു.പി സ്‌കൂളിന് മാലത്ത് നാരായണൻ മാസ്റ്റർ സ്മാരക റോളിംങ്ഷീൽഡും എൽ.പി സ്‌കൂൾ തലത്തിൽ വിജയികളായ കണ്ണോത്ത് യു.പി. സ്‌കൂളിന് എം. കുമാരൻ മാസ്റ്റർ റോളിംങ് ഷീൽഡും നൽകി. എൽ.പി തലത്തിലും യു. പി. തലത്തിലും റണ്ണേഴ്സ് അപ്പായ നടുവത്തൂർ യു.പി. സ്‌ക്കൂളിന് ഐ.ചെക്കോട്ടി സ്മാരക ഷീൽഡും കേളി ബാലൻ സ്മാരക ഷീൽഡും നൽകി.

മെഗാക്വിസ് വിജയികൾക്കും ദേശഭക്തിഗാന മൽസരത്തിൽ വിജയിച്ച ഗ്രൂപ്പിനും വനിതാ ക്വിസ് മൽസര വിജയികൾക്കും പ്രസംഗമൽസര വിജയികൾക്കും വേഷപ്പകർച്ചയിൽ അണിനിരന്ന വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷമാരായ സവിത വി.പി,നിഷാഗ ഇല്ലത്ത് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ്തി നമ്പ്രോട്ടിൽ, വിജില എരേമ്മൻകണ്ടി , ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളായ വി.പി സദാനന്ദൻ, എം സുരേഷ്, ടി.പി അബു, ഇ എം നാരായണൻ, ഡലീഷ് ബി, ലിനേഷ് പി.പി, ഫൗസിയ, ആതിര നിർമ്മാല്യം, ആതിര ചാലിൽ, ശശി എൻ. സഫീറ വി.കെ, വിജിതഹിൽ വ്യു എന്നിവർ ആശംസകൾ നേർന്നു. ഗ്രന്ഥശാല സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതവും സി.കെ, ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )