
സി.എച്ച് പ്രതിഭ ക്വിസ്സ് : ഉപജില്ലാതല മത്സരം ആവേശകരമായി
- കൊയിലാണ്ടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സംസ്ഥാനതലം വരെ നടക്കുന്ന സി. എച്ച് പ്രതിഭ ക്വിസ്സ് സീസൺ എട്ട്, വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായി. കേരളത്തിൻ്റെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സ്പീക്കർ, പാർലമെൻ്റ് അംഗം, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഭരണ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച മർഹൂം സി എച്ച് മുഹമ്മദ് കോയയുടെ സ്മരണാർത്ഥമാണ് പ്രതിഭ ക്വിസ്സ് സംഘടിക്കുന്നത്. എൽ പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ സ്കൂൾ, ഉപജില്ല, ജില്ലാ സംസ്ഥാന തലങ്ങളിൽ പ്രത്യേകം മത്സരങ്ങൾ നടക്കുന്നു.വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം പ്രതിഭകൾ പങ്കെടുത്ത കൊയിലാണ്ടി ഉപജില്ല മത്സരത്തിൽ എൽ പി വിഭാഗത്തിൽ കുറുവങ്ങാട് സെൻട്രൽ യു .പി സ്കൂളിലെ ലക്ഷ്മി വസുന്ധര ഒന്നാം സ്ഥാനവും വിദ്യാതരംഗിണി സ്കൂളിലെ അദ്രിനാഥ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം യു.പിയിലെ മിത്ര രൂപേ ഷിനാണ് മൂന്നാം സ്ഥാനം.

യു. പി വിഭാഗത്തിൽ കുറുവങ്ങാട് സെൻട്രൽ യു .പി സ്കൂളിലെ തൻവി കൃഷ്ണ ഒന്നാം സ്ഥാനവും ഊരള്ളൂർ എം.യു.പിയിലെ ആഷിഷ് നവ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പുളിയഞ്ചേരി യു.പിയിലെ ആരാധ്യ ജെ.ആറിനാണ് മൂന്നാം സ്ഥാനം.
തിരുവങ്ങൂർ എച്ച് എസ് എസിലെ സയാൻ റഹ്മാൻ, ദിയ ടി എന്നിവർ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ജില്ലാ മത്സരത്തിലേക്ക് അർഹത നേടി. പൊയിൽക്കാവ് എച്ച് എസ് എസിലെ ആസിം യൂനുസ് മൂന്നാം സ്ഥാനം നേടി.ഹയർ സെക്കൻ്ററി വിഭാഗത്തിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിലെ യാമിൻ ഹസൻ തിരഞ്ഞെടുക്കപ്പെട്ടുകൊയിലാണ്ടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.കെ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് ബഷീർ വടക്കയിൽ സി എച്ച് അനുസ്മരണ പ്രഭാഷണം നടത്തി.ഉപജില്ലാപ്രസിഡണ്ട് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷനായി. കോർഡിനേറ്റർ ആസിഫ് കലാം, നസീർ മാസ്റ്റർ, സുബൈർ വി, റിയാസ് വി. കെ, സുഹറ വി .പി, റിലീഷാബാനു, ഫെമിന സംസാരിച്ചു. സെക്രട്ടറി ഷരീഫ് കാപ്പാട് സ്വാഗതവും ട്രഷറർ നസീറ ടീച്ചർ നന്ദിയും പറഞ്ഞു
