സ്കൂൾ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു

സ്കൂൾ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി രൂപീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു

  • നഗരസഭ മിനി ആഡിറ്റോറിയത്തിൽ രാവിലെ 10.00 മണിക്ക് നടന്ന ചടങ്ങിൽ ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭാ പരിധിയിലെ യു പി , ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂൾ തലങ്ങളിൽ സംഘടിപ്പിക്കാനുദ്ദേശിക്കുന്ന സ്കൂൾ ജൈവവൈവിധ്യ പരിപാലന സമിതി (എസ് ബി എം സി) രൂപീകരണത്തിന്റെ മുന്നോടിയായുള്ള ശില്പശാല 07/08/26 ൽ നഗരസഭ മിനി ആഡിറ്റോറിയത്തിൽ രാവിലെ 10.00 മണിക്ക് നടന്ന ചടങ്ങിൽ ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പദ്ധതി വിശദീകരണം കൊയിലാണ്ടി നഗരസഭ ബി എം സി കൺവീനർ ശ്രീ ജയചന്ദ്രൻ പി എ നടത്തി. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ ഡോ. മഞ്ജു കെ പി “പരിസ്ഥിതി സംരക്ഷണം -പ്രസക്തിയും പ്രാധാന്യവും “ എന്ന വിഷയത്തിൽ വിദ്യാർത്ഥികളും അധ്യാപകരുമായി ആശയവിനിമയം നടത്തി.

ബി എം സി അംഗം ശ്രീ ബഷീർ എൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പരിസ്ഥിതി- ജൈവവൈവിധ്യ പ്രവർത്തകൻ ശ്രീ മുരളീധരൻ നടേരി സ്വാഗതവും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി ദൃശ്യ , ഏഴാം വാർഡ് കൗൺസിലർ ശ്രീ രമേശൻ വി , പുളിയഞ്ചേരി യു പി സ്കൂൾ അദ്ധ്യാപകൻ ശ്രീ റഷീദ് മാഷ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ പരിസ്ഥിതി നിരീക്ഷണ അനുഭവങ്ങൾ പങ്കുവച്ചു. ചടങ്ങിൽ ബി എം സി അംഗം ശ്രീ ദയാനന്ദൻ ഏ ഡി നന്ദി പ്രകാശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )