ഇതിഹാസ കാവ്യങ്ങളുടെ പുനർവായന – സംവാദവും പുസ്തക പ്രകാശനവും  സംഘടിപ്പിച്ചു

ഇതിഹാസ കാവ്യങ്ങളുടെ പുനർവായന – സംവാദവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു

  • പുസ്തകത്തിലെ ലേഖകരുടെ സംഗമത്തിൽ എഡിറ്റർ ഡോ.ആർസുവും അസിസ്റ്റൻറ് എഡിറ്റർ എം.എസ് ബാലകൃഷ്ണനും പുസ്തകത്തിലെ മറ്റു ലേഖകരും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു

കോഴിക്കോട്: ഇതിഹാസ കാവ്യങ്ങളായ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും വിശകലനം ചെയ്യുന്ന ഇതിഹാസ വായന- രാമായണം, ഇതിഹാസ വായന -മഹാഭാരതം എന്നീ പഠന ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തു. പുസ്തകത്തിലെ ലേഖകരുടെ സംഗമത്തിൽ എഡിറ്റർ ഡോ.ആർസുവും അസിസ്റ്റൻറ് എഡിറ്റർ എം.എസ് ബാലകൃഷ്ണനും പുസ്തകത്തിലെ മറ്റു ലേഖകരും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. സാഹിത്യ സാംസ്കാരിക ആദ്ധ്യാത്മിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഭാഷാ സമന്വയ വേദിയിലെ അംഗങ്ങളാണ് ഇതിലെ ലേഖകർ. ഇതിഹാസ കാവ്യങ്ങളുടെ പുനർ വായന എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു. ചടങ്ങിൽ ഡോ.ആർസു അധ്യക്ഷത വഹിച്ചു. നമുക്ക് മുമ്പേ ജീവിച്ച ഋഷി കവികളുടെ വിചാര ലോകം വിസ്മയ ജനകമാണെന്നും അവർ ഊന്നൽ നൽകിയത് കഥയ്ക്കല്ല മറിച്ച് ജീവിത മൂല്യങ്ങൾക്കാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളത്തിലെ കമിളകൾ പോലെ കൃതികൾ പെരുകുന്ന വർത്തമാനകാലത്ത് ജീവിത മൂല്യങ്ങളും ദർശനങ്ങളും കാവ്യാത്മകതയുമടങ്ങിയ കാമ്പുള്ള പഠനങ്ങൾ അനിവാര്യമാണന്ന് സംവാദത്തിൽ പങ്കെടുത്ത ലേഖകർ വിലയിരുത്തി.

ഡോ. ഒ.വാസവൻ, ഡോ. പി.കെ.രാധാമണി, ഡോ.ഗോപി പുതുക്കോട്, കെ.ജി.രഘുനാഥ്, കെ.വരദേശ്വരി, ഡോ.സി.സേതുമാധവൻ, ഡോ. സ്വർണ്ണകുമാരി, ഡോ.എം.കെ.പ്രീത, ഡോ.പി..എ.രഘുറാം, വി.എസ്. രമണൻ, പി.ഐ.അജയൻ, ഡോ.ഇ.പി. ജ്യോതി , എം.എസ്.ഗോവിന്ദൻ കുട്ടി , ഡോ.വി.വാസന്തി എന്നിവർ പങ്കെടുത്തു. എം.എസ് ബാലകൃഷ്ണൻ 2 കൃതികളെയും പരിചയപ്പെടുത്തി.
ഇതിഹാസ കാവ്യങ്ങളിലെ കഥാപാത്രങ്ങളെ സ്വതന്ത്രമായും കാലികമായും വിലയിരുത്തുന്ന 2 പുസ്തകങ്ങളിലുമായി ആചാര്യ എ.കെ.ബി നായർ, പി.ആർ. നാഥൻ, ഡോ. പ്രിയദർശൻലാൽ, കെ.പി.സുധീര, ഡോ.വി.സുജാത എന്നിവരടക്കം 48 പേരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂർ ഗ്രീൻ ബുക്സാണ് പ്രസാധകർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )