
ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി
- മോട്ടോർ വാഹനനിയമ പ്രകാരം ഇന്ത്യയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷൂറൻസ് നിർബന്ധമാണ്. ഇത് എടുക്കാത്തവർക്കാണ് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.
ന്യൂഡൽഹി: ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി ഇത് നടപ്പാക്കാനാണ് നിലവിലുള്ള നിർദേശം. മോട്ടോർ വാഹനനിയമ പ്രകാരം ഇന്ത്യയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷൂറൻസ് നിർബന്ധമാണ്. ഇത് എടുക്കാത്തവർക്കാണ് ഇന്ധനം നൽകരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്. ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലംപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ഗതാഗത മന്ത്രാലയവുമായി ചർച്ച നടത്തി പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി കൊണ്ടു വരുന്നത് ആലോചിക്കണമെന്ന് കോടതി നിർദേശിച്ചു. നാഷണൽ ഇൻഷുറൻസ്മമ കമ്പനി നൽകിയ ഹർജിയിലാണ് കോടതി പരാമർശം. വാഹനങ്ങളും ഇൻഷുറൻസുമായി ബന്ധപ്പെട്ടും റോഡ് സുരക്ഷയുമായി ചേർത്ത് വിശാലമായ വിഷയങ്ങളു സുപ്രീംകോടതി പരിഗണിച്ചു ഇൻഷുറൻസ് ഇല്ലാത്തയാൾക്ക് അത് എടുക്കുന്നത് വരെ ഇന്ധനം നിഷേധിക്കുന്നത്.പരിഗണിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.

പുതിയ നിർദേശത്തിലൂടെ രണ്ട് രീതിയിൽ ഗുണം ലഭിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു ഒന്നാമത്തേത് ഇൻഷുറൻസ് എടുക്കാത്ത രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളെ തിരിച്ചറിയാൻ കഴിയുമെന്നതാണ്. രണ്ടാമത്തേത് ഇത് വാഹന ഉടമകൾക്ക് ഇൻഷൂറൻസ് എടുക്കാൻ പ്രേരണ നൽകുമെന്നതാണ്. ഇതിനൊപ്പം കാമറകളിലൂടെ ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങളെ തിരിച്ചറിയാനുള്ള ശ്രമം നടത്തണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്. എൻപിആർ കാമറകളെ വാഹൻ പോർട്ടലുമായി ബന്ധപ്പിച്ച് ഇൻഷുറൻസ് എടുക്കാത്ത വാഹനങ്ങളെ കണ്ടെത്തി പിഴ ഈടാക്കണമെന്നാണ് കോടതി പറയുന്നത്.
