
ഐകോൺ – ഹെൽത്ത് പ്രൊഫഷണൽസ് തൂഫാൻ പ്രതിജ്ഞ ചെയ്തു
- സമ്മേളനം ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട് :ഐക്കോൺ 4.0 ഒപ്റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം സെപ്റ്റംബർ 25 26 27 തീയതികളിൽ കോഴിക്കോട് വച്ച് നടന്നു. ഇന്ത്യൻ ഒപ്ടോമെട്രി അസോസിയേഷൻ, ഓ സി ഐ, വിട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് . ആസ്കോ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടന്നത്.സമ്മേളനം ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് ചെയർമാൻ ഡോക്ടർ ഷാഹുൽഹമീദ് സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ പി ശ്യാംലാൽ നന്ദിയും പറഞ്ഞു.

അധ്യക്ഷനായ അഡ്വക്കറ്റ് കെ ജയന്ത് എംഎൽഎ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീഅഡ്വ കെ പ്രവീൺകുമാർ എംഎൽഎ, എഴുത്തുകാരനും കോളമിസ്റ്റുമായ ശ്രീ നെല്ലിയോട്ട് ബഷീർ,ശ്രീ എൻ സുബ്രഹ്മണ്യൻ, അഡ്വ പി എം നിയാസ്,ശ്രീ നുഫൈൽ വാകേരി, സിറ്റി പോലീസ് കമ്മീഷണർ ശ്രീ ഷൗക്കത്തലി ഐപിഎസ് ,ശ്രീ മുഹിയുദീൻ ഷാ, ശ്രീ മഷ്ഹൂർ അലി, വാർഡ് കൗൺസിലർ ശ്രീമതി തുഷാര അനിൽ തുടങ്ങിയവർ സംസാരിച്ചു.
