
കെപിസിസി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്ന്: മുല്ലപ്പള്ളി രാമചന്ദ്രൻ
കെപിസിസി പുനഃസംഘടന വൈകുന്നതിലും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട് : കെപിസിസി പുനഃസംഘടന വൈകുന്നതിലും പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്റ് ഇല്ലാത്തത് പാർട്ടിയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും സ്തംഭിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റിട്ട് അഞ്ച് മാസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി ഇപ്പോഴും അനിശ്ചിതാവസ്ഥയിലാണെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പുതിയ അധ്യക്ഷൻ ഇല്ലാത്തതിനാൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ നിലപാട് യഥാസമയം പറയാൻ കഴിയുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
CATEGORIES News
