ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ലൈബ്രറിയും റീഡിങ് കോർണറും ഉദ്ഘാടനം ചെയ്തു

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ലൈബ്രറിയും റീഡിങ് കോർണറും ഉദ്ഘാടനം ചെയ്തു

  • സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനു വേണ്ടി കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ) സമർപ്പിച്ച ലൈബ്രറിയും റീഡിങ് കോർണറും എം.എൽ.എ അഡ്വ. ക കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിനു വേണ്ടി കെ.എം. രാജീവൻ (സ്റ്റീൽ ഇന്ത്യ) സമർപ്പിച്ച ലൈബ്രറിയും റീഡിങ് കോർണറും എം.എൽ.എ അഡ്വ. ക കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തിൽ റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ വിശാലമായ ലൈബ്രറിയാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത്.നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. എസ്.എസ്.ജി കൺവീനർ എം.ജി. ബൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ എം.എൽ.എയ്ക്ക് ഉപഹാരം സമർപ്പിച്ചു. എസ്.എസ്.ജി ചെയർമാൻ സി. ജയരാജ് കെ.എം. രാജീവന് ഉപഹാരം നൽകി ആദരിച്ചു.

ലൈബ്രറിയിലേക്കുള്ള വായനാക്കുറിപ്പ് പുസ്തകം ജയരാജ് പണിക്കർ പ്രധാനാധ്യാപിക ടി. ഷജിതയ്ക്ക് കൈമാറി. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കെ.എം. രാജീവൻ വി.എച്ച്.എസ്.ഇ അധ്യാപിക ധന്യഭായ് ഒ.കെ ക്ക് സമർപ്പിച്ചു.ലൈബ്രറിയിലേക്ക് ആവശ്യമായ ദിനപത്രങ്ങൾ മാതൃഭൂമി ഷംസുദ്ദീൻ കുക്കു (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, കുവൈത്ത്), മലയാള മനോരമ ഷാഹുൽ ബേപ്പൂർ (കുവൈത്ത് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ സ്ഥാപകൻ), ദേശാഭിമാനി പൂർവവിദ്യാർത്ഥി ഭരത് ആനന്ദ് എന്നിവർ സംഭാവനയായി നൽകി .കൗൺസിലർ സി.കെ. ജയദേവൻ, എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ, ഒ.എസ്.എഫ് കൺവീനർ എൻ.വി. വത്സൻ, മദർ പി.ടി.എ പ്രസിഡന്റ് അസ്മ ബഷീർ എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി നവീന ബിജു നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )