പെരുവട്ടൂർ നടേരിക്കടവ് റോഡ് പണി നിലച്ചു; നാട്ടുകാർ പ്രതിഷേധത്തിൽ

പെരുവട്ടൂർ നടേരിക്കടവ് റോഡ് പണി നിലച്ചു; നാട്ടുകാർ പ്രതിഷേധത്തിൽ

  • നിലവിൽ റോഡിന്റെ അവസ്ഥ അതീവ ദയനീയമാണ്.

കൊയിലാണ്ടി: പെരുവട്ടൂർ നടേരിക്കടവ് റോഡ് പണി നിലച്ചു നാട്ടുകാർ പ്രതിഷേധത്തിൽ.കൊയിലാണ്ടി പെരുവട്ടൂർ നടേരിക്കടവ് റോഡ് വർഷങ്ങളായി തകർന്ന നിലയിൽ കിടന്നിരുന്നു. പ്രദേശവാസികൾ നിരവധി തവണ പരാതിപ്പെട്ടതിനെ തുടർന്ന്, തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് മുൻപായി റോഡ് പുനരുദ്ധാരണ പ്രവർത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ പണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിൽ ഇപ്പോൾ തുടരുകയാണ്.നിലവിൽ റോഡിന്റെ അവസ്ഥ അതീവ ദയനീയമാണ്.

റോഡ് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി ബോളർ കല്ല് പതിച്ചു വച്ചതിനാൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും കഴിയാത്ത സാഹചര്യമാണുള്ളത്. പൊടി ശല്യം കാരണം വീടുകൾ അതീവ ദുരിതത്തിലാണ് പണി ആരംഭിച്ച ശേഷം യാതൊരു മുന്നേറ്റവും കാണാനില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുകയാണ്. അടിയന്തരമായി പണി പുനരാരംഭിച്ച് റോഡ് പൂർണ്ണമായി നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )