മാരാം മുറ്റം  തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശം; സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

മാരാം മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശം; സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു

  • ചടങ്ങ് ബ്രഹ്മശ്രീ ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: മാരാം മുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശവുമായി അനുബന്ധിച്ച് വ്യാഴാഴ്ച നടന്ന സാംസ്കാരിക പരിപാടികൾ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ശ്രദ്ധേയമായി. വിശ്വപ്രസിദ്ധ വയലിനിസ്റ്റ് ഗംഗ ശശിധരൻ അവതരിപ്പിച്ച “ഗംഗാ തരംഗം” സംഗീത പരിപാടി ആസ്വാദകരുടെ ഹൃദയം കീഴടക്കി.പരിപാടിയിൽ വയലിന്റെ മാധുര്യം നിറഞ്ഞ ഗംഗ ശശിധരന്റെ അവതരണം ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു.

ക്ലാസിക്കൽ സംഗീതത്തിന്റെ സുന്ദര നിമിഷങ്ങൾ സമ്മാനിച്ച പരിപാടി കാണികൾക്ക് അപൂർവമായ സംഗീതാനുഭവമായി. ക്ഷേത്ര നവീകരണ കലശ മഹോത്സവത്തിന്റെ ഭാഗമായ ഈ സംഗീത വിരുന്ന് വലിയ ജനപങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മരാര്‍ക്ക് മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീ വിനായക വാദ്യ കലാശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ചടങ്ങ്ബ്രഹ്മശ്രീ ശിവപ്രസാദ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )