റിജിന ടീച്ചർക്ക്കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്; പ്രിയ അധ്യാപികയ്ക്ക് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർഥികളുടെ സ്നേഹാദരം

റിജിന ടീച്ചർക്ക്കണ്ണീരിൽ കുതിർന്ന യാത്രയയപ്പ്; പ്രിയ അധ്യാപികയ്ക്ക് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർഥികളുടെ സ്നേഹാദരം

  • വിദ്യാർഥികൾ നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പ് സ്കൂളിലെ വികാരനിർഭരമായ നിമിഷമായി മാറി.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച റിജിന ടീച്ചർ ഔദ്യോഗിക പ്രമോഷന്റെ ഭാഗമായി കോഴിക്കോട് പയിബ്ര സ്കൂളിലേക്ക് പ്രധാനാധ്യാപികയായി സ്ഥലംമാറിയപ്പോൾ, വിദ്യാർഥികൾ നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പ് സ്കൂളിലെ വികാരനിർഭരമായ നിമിഷമായി മാറി.റിലീവിംഗ് ഓർഡർ സ്വീകരിച്ച ശേഷം പ്രിയപ്പെട്ട വിദ്യാർഥികളെ അവസാനമായി കാണാനെത്തിയ അധ്യാപികയെ ചുറ്റിപ്പറ്റി യുപി വിഭാഗത്തിലെ കുട്ടികൾ പൊട്ടിക്കരയുന്ന കാഴ്ച കണ്ടുനിന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും കണ്ണുകൾ നനച്ചു. അധ്യാപികയെ ചേർത്ത് പിടിച്ചും കണ്ണീരോടെ യാത്ര പറഞ്ഞും കുട്ടികൾ പ്രകടിപ്പിച്ച സ്നേഹം, വർഷങ്ങളായി അവർ വിദ്യാർഥികളുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനത്തിന്റെ തെളിവായി.സ്കൂളിലെ എല്ലാ പരിപാടികളിലും മുൻനിരയിൽ പ്രവർത്തിക്കുകയും യുപി വിഭാഗത്തിലെ കുട്ടികളോടൊപ്പം മുഴുവൻ സമയവും ചെലവഴിച്ച് അവരുടെ പഠനത്തിലും വ്യക്തിത്വവികസനത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുകയും ചെയ്ത അധ്യാപിക കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ടീച്ചർമാരിൽ ഒരാളായിരുന്നു. അതുകൊണ്ടുതന്നെ വേർപാടിന്റെ നിമിഷം വിദ്യാർഥികൾക്ക് താങ്ങാനാകാത്ത വൈകാരിക അനുഭവമായി.

യാത്രയയപ്പ് ചടങ്ങിൽ പ്രധാനാധ്യാപിക ടി. ഷാജിത് ടീച്ചറുടെ നേതൃത്വത്തിൽ സഹപ്രവർത്തകരും അധ്യാപകരും അധ്യാപികയ്ക്ക് ആശംസകൾ നേർന്ന് സ്നേഹപൂർവം യാത്രയയപ്പ് നൽകി. പുതിയ വിദ്യാലയത്തിലെ പ്രധാനാധ്യാപിക സ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിയട്ടെയെന്ന് എല്ലാവരും ആശംസിച്ചു.ഒരു അധ്യാപികയും വിദ്യാർഥികളും തമ്മിലുള്ള ആത്മബന്ധം എത്ര ആഴത്തിലുള്ളതാകാമെന്ന് തെളിയിച്ച ഈ കണ്ണീരോർമകൾ, ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയുടെ ചരിത്രത്തിൽ ഏറെക്കാലം മായാതെ നിലനിൽക്കുന്ന ഒരു മനോഹര അധ്യായമായി മാറി… ശ്രീലാൽ പെരുവട്ടൂർ

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )