വിദ്യാർത്ഥികൾക്ക് കരുതലായി കുട വിതരണം ലോയൽ ഹെൽത്ത് കെയറിന്റെ മാതൃകാപരമായ തുടക്കം

വിദ്യാർത്ഥികൾക്ക് കരുതലായി കുട വിതരണം ലോയൽ ഹെൽത്ത് കെയറിന്റെ മാതൃകാപരമായ തുടക്കം

  • കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ പ്രധാന അധ്യാപിക ടി ഷജിത രഞ്ജു ആർ എന്നിവർക്ക് കുടകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി:വിദ്യാർത്ഥികൾക്ക് കരുതലായി കുട വിതരണം ലോയൽ ഹെൽത്ത് കെയറിന്റെ മാതൃകാപരമായ തുടക്കം
കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ച ലോയൽ ഹെൽത്ത് കെയർ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ വിദ്യാർത്ഥികൾക്ക് സഹായമായി കുടകൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യുകെ ചന്ദ്രൻ പ്രധാന അധ്യാപിക ടി ഷജിത രഞ്ജു ആർ എന്നിവർക്ക് കുടകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ന


ചടങ്ങിൽ വാർഡ് കൗൺസിലർ സി കെ ജയദേവൻ, രാജേഷ് കീഴരിയൂർ, കരുണൻ അമ്പാടി, രാമൻ നായർ എന്നിവർ ആശംസകൾ നേർന്നു.
ആരോഗ്യ പരിചരണ രംഗത്ത് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊയിലാണ്ടിയിൽ സേവനം ആരംഭിച്ച ലോയൽ ഹെൽത്ത് കെയർ, സമൂഹത്തിനൊപ്പം നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് ഉടമകൾ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )