
വെറ്ററൻസ് കുടുംബസംഗമം സംഘടിപ്പിച്ചു
- പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജയ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി: എക്സ് സർവീസ്മെൻ അസോസിയേഷൻ, പൂക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം 2026 ഇന്ന് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ സംഘടിപ്പിച്ചു.അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അജയ് ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കേണൽ എം. ഒ. എം. നായർ (Retd) മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വീരോചിതമായ പ്രവർത്തനത്തിലൂടെ ജീവൻ രക്ഷിച്ച ആരോണിനെ ആദരിക്കുകയും പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

മുൻ സൈനികരും കുടുംബാംഗങ്ങളും പങ്കെടുത്ത സംഗമം സൗഹൃദവും കുടുംബ ഐക്യവും ഊട്ടിയുറപ്പിക്കുന്ന വേദിയായി. സൈനിക സേവനത്തിലൂടെ വളർത്തിയെടുത്ത അച്ചടക്കം, ഐക്യം, സഹോദരത്വം, രാജ്യസ്നേഹം എന്നിവയുടെ സന്ദേശം പുതുതലമുറയിലേക്കും കൈമാറുന്നതിനുള്ള വേദിയായി കുടുംബസംഗമം മാറി.ലെഫ്റ്റനന്റ് കേണൽ വാസുദേവൻ പി. (Retd), ശ്രീ. രാജൻ കെ. കെ. എന്നിവർ ആശംസകൾ നേർന്നു. ശ്രീ. എം. ഒ. ദാമോദരൻ നായർ നന്ദി രേഖപ്പെടുത്തി.
