
സീഡ് പെൻസിലുകളുമായിവന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾവിദ്യാർത്ഥികൾ
- മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.അഖില സീഡ് പെൻസിലുകൾനാലാം ക്ലാസ് ലീഡർ എ.എസ്.ശ്രാവണിൻ്റെ നേതൃത്വത്തിലുള്ള ക്ലാസ് ലീഡർമാർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു
ചിങ്ങപുരം:വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സീഡ് പെൻസിൽ വിതരണം
ചെയ്ത് സ്കൂളിൽ’അക്ഷരപ്പച്ച’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി.
കഴിഞ്ഞ അധ്യയന വർഷത്തിൽ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക എന്ന പരിസ്ഥിതി ദിന സന്ദേശം ഏറ്റെടുത്ത് കൊണ്ട്
നൂറ് കണക്കിന് പേപ്പർ പേനകൾ നിർമ്മിച്ച് സ്കൂളിലെ കുട്ടികൾക്കും, സ്കൂൾ പരിസരത്തെ വീടുകളിലും കോഴിക്കോട് കലക്ട്രേറ്റിലടക്കം വിതരണം ചെയ്ത്
ജില്ലാ കലക്ടറായിരുന്ന ഡോ.സ്നേഹിൽ കുമാർ സിങിൻ്റെയടക്കം പ്രശംസ പിടിച്ചു പറ്റാൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിരുന്നു.
പരിസ്ഥിതി സംരക്ഷണവും ഹരിതബോധവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘അക്ഷരപ്പച്ച’യുടെ രണ്ടാം ഘട്ട ഇടപെടലുമായി
സീഡ് പെൻസിലുകൾ തയ്യാറാക്കി വിതരണം ചെയ്തത്.
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് എം.പി.അഖില സീഡ് പെൻസിലുകൾ
നാലാം ക്ലാസ് ലീഡർ എ.എസ്.ശ്രാവണിൻ്റെ നേതൃത്വത്തിലുള്ള ക്ലാസ് ലീഡർമാർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഉപയോഗശേഷം മണ്ണിൽ നട്ടുവളർത്താൻ കഴിയുന്ന സീഡ് പെൻസിലുകളാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത്.

പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും പ്രകൃതിയോട് കൂടുതൽ അടുപ്പം വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് ഉദ്ഘാടനം നിർവഹിച്ച പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സീഡ് പെൻസിലുകൾ ഉപയോഗശേഷം നട്ട് ചെടികളാക്കി വളർത്തുമെന്ന പ്രതിജ്ഞയും കുട്ടികൾ ഏറ്റെടുത്തു.പി.ടി.എ. പ്രസിഡൻ്റ് പി.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്,പി. നൂറുൽ ഫിദ, കെ.ടി.രാധാകൃഷ്ണൻ,പി.കെ.അബ്ദുറഹ്മാൻ,എ.ബാബുരാജ്,കെ.എം.പ്രബിന,സി. ഖൈറുന്നിസാബി,വി.ടി.ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.
