ലഹരിക്കെതിരെ തൂഫാൻ കമാൻഡോസ് വാക്കത്തോൺ

ലഹരിക്കെതിരെ തൂഫാൻ കമാൻഡോസ് വാക്കത്തോൺ

  • കൊയിലാണ്ടിയിൽ നടന്ന വാക്കത്തോൺ അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി ‘തൂഫാൻ കമാൻഡോസ് വാക്കത്തോൺ’ സംഘടിപ്പിച്ചു. കൊയിലാണ്ടിയിൽ നടന്ന വാക്കത്തോൺ അഡ്വ. കെ. പ്രവീൺകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ എൻഎസ്എസ്, എസ്.പി.സി, സ്കൗട്ട്, എൻ.സി.സി,ജൂനിയർ റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ്,എന്നീ വിഭാഗങ്ങളിലെ കേഡറ്റുകളെ ‘തൂഫാൻ കമാൻഡോസ്’ ആയി പ്രഖ്യാപിച്ചു. നൂറുകണക്കിന് കേഡറ്റുകൾ ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായി കൊയിലാണ്ടി ടൗണിൽ പ്രചാരണം നടത്തി.വാക്കത്തോൺ സംഗമം കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി തുടി നൃത്തശിൽപവും അവതരിപ്പിച്ചു.

പ്രിൻസിപ്പൽ എൻ.വി. പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി. ഷജിത, എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ, സ്റ്റാഫ് സെക്രട്ടറി നവീന ബിജു, എൻഎസ്എസ് കോഡിനേറ്റർ പ്രശാന്ത്, ശ്രീലാൽ പെരുവട്ടൂർ, സാജിദ്, അഷറഫ്, നസീർ എഫ്.എം. എന്നിവർ ആശംസകൾ നേർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )