
കുവൈത്തിൽ നിന്നും ദമ്മാം വഴി കോഴിക്കോട്, കണ്ണൂർ സർവിസുമായി ജസീറ എയർവേയ്സ്
- കോഴിക്കോട്ടേക്കും തിരിച്ചും ബുധൻ,ശനി ദിവസങ്ങളിലും കണ്ണൂരിലേക്ക് ചൊവ്വ,വെള്ളി ദിവസങ്ങളിലുമാണ് സർവിസ്
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും ദമ്മാം വഴി കോഴിക്കോട്, കണ്ണൂർ സർവിസുമായി ജസീറ എയർവേയ്സ്. കോഴിക്കോട് സർവിസ് ഈ മാസം എട്ടിനും കണ്ണൂർ സർവിസ് 14നും ആരംഭിക്കും. രണ്ടിടങ്ങളിലേക്കും ആഴ്ചയിൽ രണ്ടു സർവിസുകൾ ഉണ്ടാകും.
കോഴിക്കോട്ടേക്കും തിരിച്ചും ബുധൻ,ശനി ദിവസങ്ങളിലും കണ്ണൂരിലേക്ക് ചൊവ്വ,വെള്ളി ദിവസങ്ങളിലുമാണ് സർവിസ്. കുവൈത്തിൽ നിന്ന് റോഡുവഴി ദമ്മാമിലെത്തി വിമാന സർവിസുകൾ ഉപയോഗപ്പെടുത്താം. കോഴിക്കോട്, കണ്ണൂർ സർവിസുകൾ ആരംഭിക്കുന്നത് മലബാർ യാത്രക്കാർക്ക് ഗുണകരമാകും.
CATEGORIES News
