
പയ്യോളി– കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ ഉടൻ പരിഹരിക്കുക ; രാഷ്ട്രീയ യുവജനതാദൾ
- രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് ധർണ ഉദ്ഘാടനം ചെയ്തു.
പയ്യോളി: കോട്ടക്കൽ കൊളാവിപ്പാലം റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ പയ്യോളി നഗരസഭ ഇടപെടണമെന്നും വഴി യാത്ര ചെയ്യാനുള്ള സൗകര്യമെങ്കിലും ചെയ്യണമെന്നും തീരദേശമേഖല യുവജനതാദൾ ആവശ്യപ്പെട്ട് ഗുരുപീഠം റോഡിന് സമീപം ധർണ നടത്തി. എം.ടി.അഭിജിത്ത് അധ്യക്ഷ്യം വഹിച്ചു. രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് പി. കിരൺജിത്ത് ധർണ ഉദ്ഘാടനം ചെയ്തു.

രാജൻ കൊളാവിപ്പാലം, ചെറിയാവി സുരേഷ് ബാബു, മജിഷ സുജു(നഗരസഭ കൗൺസിലർ),നബിൻകാന്ത് എം.കെ,അർജുൻ. എം, ഭാസ്ക്കരൻ എം .ടി. കെ , എം.വി.കൃഷ്ണൻ, പി.പി. ദിനേശ് ബാബു, ആദർശ് ഇ , ധനേഷ് വി.സി, ഷിജി വി കെ , സബിത.കെ. പി എന്നിവർ സംസാരിച്ചു.
CATEGORIES News
