
പുനർജനി 88 ഓണാഘോഷം സംഘടിപ്പിച്ചു
- പൊയിൽക്കാവ് പൗർണമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: 1988-ലെ പൊയിൽക്കാവ് ഹൈസ്കൂൾ എസ്.എസ്.എൽ.സി. വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പുനർജനി 88 വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പൊയിൽക്കാവ് പൗർണമി ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടി പ്രശസ്ത ഗസൽ ഗായിക സുസ്മിത ഗിരീഷ് ഉദ്ഘാടനം ചെയ്തു.പുനർജനി 88 പ്രസിഡന്റ് ബിജു ശേഖർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരവിന്ദൻ, വൈസ് പ്രസിഡന്റ് ഉഷാദേവി, ട്രഷറർ പ്രേമചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

പഴയ സൗഹൃദങ്ങൾ പുതുക്കിയും ഗൃഹാതുരമായ ഓർമ്മകൾ പങ്കുവെച്ചും കൂട്ടായ്മയുടെ അംഗങ്ങൾ ഓണാഘോഷത്തിൽ സജീവമായി പങ്കെടുത്തു. വിവിധ കലാപരിപാടികളും ഓണസദ്യയും ഉൾപ്പെടെ ആഘോഷങ്ങൾക്ക് വൈവിധ്യമേകി. വർഷങ്ങൾക്കിപ്പുറവും സൗഹൃദത്തിന്റെ ഊഷ്മളത നിലനിർത്തുന്ന പുനർജനി 88-ന്റെ കൂട്ടായ്മയുടെ പ്രസക്തി ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
CATEGORIES News
