ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

  • നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും താനോ വിഡി സതീശനോ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട്: ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ നടന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ് ഐ ടി രൂപീകരിക്കാൻ കോടതിയാണ് പറഞ്ഞത് അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല യു ഡി എഫ് സർക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു എസ് ഐ ടി രൂപീകരണം അവർ പ്രാഥമിക റിപ്പോർട്ട് നൽകി .അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്തു. ചില കാര്യങ്ങളൊന്നും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല എസ് ഐടി അന്വേഷണത്തിൽ ആഭ്യന്തര മന്ത്രി ഇടപെടില്ല. ഒരു കേസ് അന്വേഷണത്തിലും ആഭ്യന്തര മന്ത്രി ഇടപെടില്ല.

മർദിച്ച ഗൺമാൻമാർ നിയമത്തിനു അതീതരല്ല .കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പുറത്ത് വരും. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും താനോ വിഡി സതീശനോ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )